ബ്രാഹ്മണ സഭ വനിതാ മതില്‍ പരിപാടിയില്‍ നിന്ന് പിന്മാറി

കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായി വനിതാ മതില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു

തിരുവനന്തപുരം: ബ്രാഹ്മണ സഭ വനിത മതില്‍ പരിപാടിയില്‍ നിന്ന് പിന്മാറി. നവോത്ഥാന മൂല്യങ്ങളിലൂന്നി രൂപം കൊടുത്ത പ്രസ്ഥാനത്തില്‍ തുടരാനാകില്ലെന്ന് കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ അറിയിച്ചു.

കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായി വനിതാ മതില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് ‘വനിതാ മതില്‍’ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും, ഒട്ടുമിക്ക സമുദായ സംഘടനകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മതത്തിന്റെ പേരില്‍ കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായി സ്ത്രീകള്‍ രംഗത്തെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ ബ്രാഹ്മണ സഭ പിന്മാറിയിരിക്കുന്നത്.

Exit mobile version