പിണറായി സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍; ആഘോഷ പരിപാടികള്‍ ഇന്ന് സമാപിക്കും

ഫെബ്രുവരി 20നാണ് പിണറായി സര്‍ക്കാരിന്റെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്

തിരുവന്തപുരം: പിണറായി സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം. വൈകീട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സമാപന സമ്മേളനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ഇന്ന് സമാപന സമ്മേളന വേദിയില്‍ വെച്ച് സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അതോടൊപ്പം നവകേരളത്തിന്റെ നവോത്ഥാനം എന്ന പുസ്തകത്തിന്റെ പ്രകാശനവും അവിടെവെച്ച് നടക്കും.

ഫെബ്രുവരി 20നാണ് പിണറായി സര്‍ക്കാരിന്റെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. നിരവധി പരിപാടികളാണ് മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടത്.

Exit mobile version