മലപ്പുറത്ത് അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് കൊവിഡ്: എസ്‌ഐ ഉള്‍പ്പെടെ 18 പോലീസുകാര്‍ ക്വാറന്റൈനില്‍

മലപ്പുറം: മലപ്പുറത്ത് അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മണല്‍കടത്തിനും വഞ്ചനാ കേസിലും അറസ്റ്റിലായവര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. പ്രതികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രതികളെ അറസ്റ്റ് ചെയത തിരൂര്‍ എസ്‌ഐ ഉള്‍പ്പെടെ 18 പോലീസുകാരെ നിരീക്ഷണത്തിലാക്കി.

തിങ്കളാഴ്ച അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ ഇന്നലെ 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നിലവില്‍ ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത് മലപ്പുറത്താണ്. 278 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

Exit mobile version