നിലവില്‍ ആശങ്കയില്ല, എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇല്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

കൊച്ചി: എറണാകുളം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ ആവശ്യമില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. എറണാകുളത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ആലുവ, ചമ്പക്കര മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കിയ ശേഷം നാളെ പോലീസ് സാന്നിധ്യത്തില്‍ താല്‍ക്കാലികമായി തുറക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഒരു സമയം എത്ര പേര്‍ക്ക് നില്‍ക്കാം എന്ന കാര്യത്തില്‍ ഉള്‍പ്പെടെ പോലീസ് നിര്‍ദേശം നല്‍കും. ചില്ലറ വില്‍പന അനുവദിക്കില്ല. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മന്ത്രിയുടെ വാക്കുകള്‍;

നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആവശ്യമെങ്കില്‍ മാത്രമേ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തൂ. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടേണ്ടിവരും. എറണാകുളത്തേക്കാള്‍ ഗുരുതരമായ അവസ്ഥ ആലുവയിലാണ്.

Exit mobile version