കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന അഞ്ചുപേർക്ക് കൊവിഡ്; ഉറവിടം കണ്ടെത്താനായില്ല, നഗരത്തിൽ ആശങ്ക

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന അഞ്ച് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവർക്കാണ് കൊവിഡ് ബാധിച്ചത്. നഗരത്തിലെ കണ്ടയ്ൻമെന്റ് സോണിൽ ഒരേ ഫ്‌ളാറ്റിൽ താമസിക്കുന്നവർക്കാണ് രോഗം.

കോഴിക്കോട് ഡിഎംഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചതായി അറിയിച്ചത്. തൂങ്ങിമരിച്ച ശേഷം കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടയാൾ ജോലിചെയ്തിരുന്ന ഫ്‌ളാറ്റിൽ താമസിക്കുന്നവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാൽ ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

കോഴിക്കോട് നഗരത്തോട് ചേർന്ന പ്രദേശത്തുള്ള ഫ്‌ളാറ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തിൽ ഉറവിടമറിയാത്ത നാല് കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Exit mobile version