നിരോധനാജ്ഞയില്‍ ഇടപെടില്ല! ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിലാണ് മുന്‍ഗണന; ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി

ആലുവ: ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനാണ് മുന്‍ഗണനയെന്ന് ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി. നിരോധനാജ്ഞ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളില്‍ ഇടപെടില്ലെ. ഇപ്പോഴുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണോ എന്നതടക്കം പരിശോധിക്കാന്‍ നാളെ സമിതി ശബരിമല സന്ദര്‍ശിക്കുമെന്നും സമിതി അംഗം ജസ്റ്റിസ് പി ആര്‍ രാമന്‍ അറിയിച്ചു.

ശബരിമലയില്‍ വിഷയവുമായി ബന്ധപ്പെട്ട് ഭക്തരുടെ തീര്‍ത്ഥാടനം സുഗമമാക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച സമിതിയുടെ ആദ്യ യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. സമിതി അംഗങ്ങളായ ജെപിആര്‍ രാമന്‍, എസ് സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരെ കൂടാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍, ബോര്‍ഡ് മെമ്പര്‍ ശങ്കര്‍ദാസ്, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസു എന്നിവരും ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയറും ആലുവയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

Exit mobile version