സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 27 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ക്ക് രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും, എയര്‍ ക്രൂവിലുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. സെക്രട്ടറിയേറ്റിന് പുറത്ത് ഡ്യൂട്ടി ചെയ്ത സുരക്ഷ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു.

മലപ്പുറം 35 കൊല്ലം 23 ആലപ്പുഴ 21 തൃശ്ശൂര്‍ 21 കണ്ണൂര്‍ 18 എറണാകുളം 17 തിരുവനന്തപുരം 17 പാലക്കാട് 14 കോട്ടയം 14 കോഴിക്കോട് 14 കാസര്‍കോട് 7 പത്തനംതിട്ട 7 ഇടുക്കി 2 വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 5 പത്തനംതിട്ട 29 ആലപ്പുഴ 2 കോട്ടയം 16 എറണാകുളം 20 തൃശ്ശൂര്‍ 5 പാലക്കാട് 68 മലപ്പുറം 10 കോഴിക്കോട് 11 വയനാട് 10കണ്ണൂര്‍ 11 കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറില്‍ 7306 സാമ്പിളുകള്‍ പരിശോധിച്ചു 4964 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചികിത്സയില്‍ ഉള്ളത് 2098 പേരാണ്. 117711 പേരാണ് നിരീക്ഷണത്തിലുള്ളത്. 2894 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 378 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 1,71773 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 4834 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സ് വഴി 53,922 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 51,840 നെഗറ്റീവായി.

Exit mobile version