സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരണപ്പെട്ടത് മുംബൈയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ തങ്കപ്പന്‍ ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 76 വയസായിരുന്നു. ശനിയാഴ്ച രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് തങ്കപ്പന്‍ മരണമടഞ്ഞത്.

നെട്ടയം സ്വദേശിയായ തങ്കപ്പന്‍ ശനിയാഴ്ചയാണ് മുംബൈയില്‍നിന്ന് എത്തിയത്. 27ന് കേരളത്തിലെത്തിയപ്പോള്‍ തന്നെ തങ്കപ്പന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായില്‍ കഴിയവെയാണ് മരണം. 27ന് രാത്രിയാണ് ഇദ്ദേഹം മരിച്ചത്. സ്രവം പരിശോധനയ്ക്കായി ശേഖരിച്ചതും 27ന് തന്നെയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പരിശോധനാഫലം വന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു.

Exit mobile version