‘ഉദാഹരണത്തിന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 73.20 രൂപയാണ് എന്ന് കരുതുക’; ഉദാഹരണങ്ങള്‍ നിരത്തി ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ന് വീണ്ടും ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് 12 പൈസയുമാണ് കൂട്ടിയത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

ദിനംപ്രതി ഇന്ധനവില ഉയരുന്നതില്‍ പല ഭാഗങ്ങളില്‍ നിന്നായി പ്രതിഷേധം ഉയരുന്നുണ്ട്. കുതിച്ചുയരുന്ന ഇന്ധനവില സാധാരണക്കാര്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇന്ധനവില വര്‍ധനവിനെ ബിജെപി നേതാക്കള്‍ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

ജനങ്ങള്‍ വലിയ വില നല്‍കി പെട്രോളും ഡീസലും അടിക്കേണ്ടി വരുന്നുണ്ടെങ്കിലും അവരറിയാതെ ആ പണത്തില്‍ നിന്ന് ഒരു വിഹിതം രാജ്യത്തെ ദരിദ്രന് വേണ്ടി പോവുന്നുണ്ടെന്നായിരുന്നു ബിജെപി നേതാവ് ശിവങ്കരന്റെ വാദം. കഴിഞ്ഞദിവസം രാത്രി ഒരു ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ശിവശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

ഇതിന് പിന്നാലെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്മേല്‍ കുറ്റങ്ങളാരോപിച്ചുകൊണ്ടായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം

പെട്രോള്‍ വിലയിലെ യാഥാര്‍ത്ഥ്യം .. ഇന്ന് CPM സംസ്ഥാന വ്യാപകമായി പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധ ദിനം ആചരിക്കുക യാണ് … ഇത് ആരെ കളിപ്പിക്കുകയാണ് സഖാക്കളേ? ഞാനീ പറയാന്‍ പോകുന്നത് തെറ്റാണങ്കില്‍ നിങ്ങള്‍ മറുപടി പറയണം ..
ഉദാഹരണമായി ഒരു ലിറ്റര്‍ പെട്രോളിന്റെ വില 73.20 രൂപ യാ ണ് എന്ന് കരുതുക..
1. കമ്പനി അടിസ്ഥാന വില = 17.96 രൂപ
2. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് = 00.32 പൈസ.
3. ഡീലര്‍മാര്‍ക്ക് കിട്ടുന്നത് (1 +2) = 18.28 രൂപ
4. കേന്ദ്ര എക്‌സ്സൈസ് തീരുവ = 32.98 രൂപ
5. ഡീലര്‍മാരുടെ കമ്മിഷന്‍ = 3.56 രൂപ
6. കേരളാ വാറ്റ് = 18. 38 രൂപ
Total = 72.20 രൂപ
ഇനിയാണ് കളി…
7. കേന്ദ്ര എക്‌സസൈസ് തീരുവയില്‍ നിന്നും
സംസ്ഥാന വിഹിതം 42% = 13.85 രൂപ
അങ്ങനെ..

8. കേന്ദ്ര സര്‍ക്കാരിന് ഒരു ലിറ്റര്‍ പെട്രോളില്‍
നിന്നും കിട്ടുന്ന തുക = 19.13 രൂപ

9. കേരള സര്‍ക്കാരിന് കിട്ടുന്ന രൂപ എത്രയാണന്ന് അറിയേണ്ടേ? (6+8) =
18. 38+13.85 = 32.23 രൂപ (മുപ്പത്തി രണ്ട് രൂപ ഇരുപത്തി മൂന്ന് പൈസ ).

ഇനിയും ചില യാഥാര്‍ത്ഥ്യങ്ങള്‍.

1. 96 % പെട്രോളിയം കമ്പനികളും പൊതു മേഖലയിലാണ്. വെറും 4% മാത്രമാണ് അംബാനി പോലുള്ള സ്വകാര്യ മേഖലയില്‍.

2. പെട്രോളിയം കമ്പനികള്‍ക്ക് വില നിശ്ച യിക്കുവാനുള്ള അവകാശം നല്‍കിയത്
UPA സര്‍ക്കാര്‍ (മന്‍മോഹന്‍ സിംഗ് സര്‍ക്കാ ര്‍ ).

3. പെട്രോളിയം ഉത്പന്നങ്ങളെ GST യുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് എതിര്‍ത്ത
ത് നമ്മുടെ ധനകാര്യ മന്ത്രി Dr.തോമസ് ഐസക്ക്.

ഒരു ലിറ്ററിന് 32.23 രൂപ കൊണ്ട് 400 ഉപദേശകര്‍, 22 PSC മെംബര്‍, 700 രൂപയുടെ തോര്‍ത്ത് മുണ്ട്. ഒരു കോടി മെഡിക്കല്‍ റീ ഇംമ്പേഴ്‌സ് മെന്റ്. 50 കോടി ശബരിമല തകര്‍ക്കാനായി വനിതാ മതില്‍, ശ്രീ അച്ചുതാനന്ദന്‍, ശ്രീ ബാലകൃഷ്ണ പിള്ള,
ശ്രീമതി ചിന്താ ജറോം ഇവരെ മാസം 1.20 ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ശമ്പളം കൊടുത്ത് തീറ്റിപ്പോറ്റണം. 50000 രൂപയുടെ കണ്ണട വാങ്ങണം.. ഉസ്താദുമാര്‍ക്ക് ലാപ്പ്‌ടോപ്പും പെന്‍ഷനും, ആയിരത്തോളം കോര്‍പ്പറേഷന്‍ (മുന്‍സിപ്പല്‍ നഗരസഭ കോര്‍പ്പറേഷന്‍ അല്ല ) ചെയര്‍മാന്‍ മാരെ
തീറ്റ ഇടണം… ഹെലികോപ്റ്ററിന് വാടകയും കൊടുക്കണം…

എന്നിട്ടും കേന്ദ്ര സര്‍ക്കാരിനെ
പഴി പറയുന്നു.

Exit mobile version