ഭാഗ്യവാനെ കാത്ത് കേരളം: ആറ് കോടിയുടെ ഉടമ കാണാമറയത്ത്

പാലക്കാട്: ആറ് കോടിയുടെ ഭാഗ്യവാനെ കാത്ത് കേരളം. വെള്ളിയാഴ്ച നറുക്കെടുത്ത സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഭാഗ്യവാന്‍ കാണാമറയത്താണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.

ചെര്‍പ്പുളശ്ശേരി ശ്രീ ശാസ്താ ലോട്ടറി എജന്‍സിയില്‍ നിന്നു ചില്ലറ ലോട്ടറി വില്‍പനക്കാരനായ സുഭാഷ് ബോസ് വാങ്ങി തൂതയില്‍ വിറ്റ എസ്ഇ 208304 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലോട്ടറി ഓഫീസില്‍ നിന്ന് ഒറ്റപ്പാലം പ്രഭു ലോട്ടറി ഏജന്‍സി വാങ്ങിയ ടിക്കറ്റാണ് ശ്രീ ശാസ്താ ഏജന്‍സിക്കു കൈമാറിയത്.

മാര്‍ച്ച് 31ന് നടക്കാനിരുന്ന ബമ്പറിന്റെ നറുക്കെടുപ്പ് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 26ലേക്ക് മാറ്റുകയായിരുന്നു. രണ്ടാം സമ്മാനം 1.25 കോടി രൂപയാണ് (25 ലക്ഷം രൂപ വീതം 5 പേര്‍ക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (അഞ്ച് ലക്ഷം വീതം പത്ത് പേര്‍ക്ക്), നാലാം സമ്മാനം 1 ലക്ഷം( അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകള്‍.

Exit mobile version