കോഴിക്കോട് പൊറ്റമ്മലില്‍ ജ്വല്ലറി കെട്ടിടത്തില്‍ വന്‍ തീപിടുത്തം; പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലില്‍ ജ്വല്ലറി കെട്ടിടത്തില്‍ വന്‍ തീപിടുത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ എല്ലാവരേയും പുറത്തെത്തിച്ചുവെന്നാണ് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഒമ്പത് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്.

അപകടം നടക്കുമ്പോള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നത്. അതേസമയം പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. 22 ബൈക്കും മൂന്ന് കാറും കത്തി നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Exit mobile version