ആലപ്പുഴയിലെ രണ്ട് പഞ്ചായത്തുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ആലപ്പുഴ: ജില്ലയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലായ് 3 രാത്രി 12 വരെ ആണ് നിരോധനാജ്ഞ. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിലാണ് നിരോധാനാജ്ഞ പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍, കുട്ടനാട് താലൂക്കിലെ വെള്ളപ്പൊക്ക കെടുതികള്‍ ഒഴിവാക്കുവാന്‍ പുറക്കാട് വില്ലേജിലെ തോട്ടപ്പള്ളി സ്പില്‍വേ ഡൗണ്‍സ്ട്രീം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ചില സംഘടനകളുടെ നേതൃത്വത്തില്‍ ഈ പ്രദേശത്ത് ഇതിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തുന്നുണ്ട്. ഈ പ്രതിഷേധ പരിപാടികള്‍ അക്രമാസക്തമാകാന്‍ സാധ്യതയുള്ളതിനാലും പ്രതിഷേധ പരിപാടികള്‍ക്ക് ആളുകള്‍ കൂട്ടം കൂടുന്നത് മൂലം കൊവിഡ് രോഗവ്യാപന സാധ്യത വര്‍ദ്ധിക്കാന്‍ ഇടയാകും എന്നതിനാലുമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കളക്ടര്‍ പറഞ്ഞു.

Exit mobile version