സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനിടയിലും ക്വാറന്റൈന്‍ ലംഘനം വര്‍ധിക്കുന്നു; ക്വാറന്റൈന്‍ ലംഘിച്ചതിന് ഇന്ന് 10 പേര്‍ക്കെതിരെ കേസ് എടുത്തു

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതിന് ഇടയിലും ക്വാറന്റൈന്‍ ലംഘിക്കുന്നവരുടെ എണ്ണം കൂടുന്നു. ക്വാറന്റൈന്‍ ലംഘിച്ചതിന് ഇന്ന് 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജവാന്‍ന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായ എട്ടാം ദിവസാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്.

കൂടാതെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1822 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2103 പേരാണ്. 401 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6132 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 73, 50, 14
തിരുവനന്തപുരം റൂറല്‍ – 296, 289, 59
കൊല്ലം സിറ്റി – 98, 111, 34
കൊല്ലം റൂറല്‍ – 110, 112, 60
പത്തനംതിട്ട – 62, 67, 20
ആലപ്പുഴ- 55, 97, 15
കോട്ടയം – 26, 36, 1
ഇടുക്കി – 64, 32, 0
എറണാകുളം സിറ്റി – 149, 137, 29
എറണാകുളം റൂറല്‍ – 65, 28, 13
തൃശൂര്‍ സിറ്റി – 216, 289, 57
തൃശൂര്‍ റൂറല്‍ – 167, 222, 34
പാലക്കാട് – 63, 108, 11
മലപ്പുറം – 139, 139, 9
കോഴിക്കോട് സിറ്റി – 57, 64, 31
കോഴിക്കോട് റൂറല്‍ – 68, 218, 4
വയനാട് – 34, 0, 5
കണ്ണൂര്‍ – 23, 21, 2
കാസര്‍ഗോഡ് – 57, 83, 3

Exit mobile version