ആറ് കോടി സമ്മാനം: സമ്മർ ബംബർ ഭാഗ്യക്കുറി നറുക്കെടുത്തു; ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കൊവിഡ് കാലത്ത് ആശ്വാസമായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ടിക്കറ്റിന് നറുക്കെടുപ്പ്. ഇന്ന് നറുക്കെടുത്ത സമ്മർ ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിനാണ്. ആറ് കോടിയാണ് ഒന്നാം സമ്മാനം. SE208304 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയിട്ടില്ല

ഇതോടൊപ്പെ, SA208304, SB208304, SC208304, SD208304 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായി 1,00,000രൂപ വീതം ലഭിക്കും. SA159533, SB269015, SC254802, SD150170, SE241220 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനമായി 25 ലക്ഷം രൂപ വീതം ലഭിക്കുക.

SA102868, SB156627, SC303585, SD105762, SE332728, SA164066, SB363237, SC111924, SD292240, SE116018 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം. അഞ്ചുലക്ഷം രൂപവീതമാണ് ഈ ടിക്കറ്റിന്റെ ഉടമകൾക്ക് ലഭിക്കുക.

Exit mobile version