ഭക്ഷണം പോലും നൽകാതെ എട്ടു ദിവസം പൂട്ടിയിട്ടു: മോഡൽ

കൊച്ചി: നടി ഷംനാ കാസിമിനെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിനെതിരെ കൂടുതൽ പരാതികൾ ഉയരുന്നു. ഈ സംഘത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്തെത്തിയിരിക്കുകയാണ്. ഷൂട്ടിങിന് വിളിച്ച് എട്ട് ദിവസം ഭക്ഷണം നൽകാതെ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ചുവെന്ന് യുവതി പറഞ്ഞു.

ഒരു കൂട്ടുകാരി വിളിച്ചതനുസരിച്ചാണ് ഷൂട്ടിനു പോയത്. പലതവണ പോയിട്ടുണ്ട്. എന്നാൽ ഒരു തവണ പോയപ്പോൾ ഒരു വീട്ടിൽ തടവിലാക്കുകയായിരുന്നു. എട്ടു ദിവസവും പെൺകുട്ടികളോട് കാണിക്കേണ്ട ഒരു പരിഗണനയുമില്ലാതെ, ഭക്ഷണം നൽകാതെ, മനഃസാക്ഷിയില്ലാതെയാണ് പെരുമാറിയതെന്നും ഇവർ പരാതിപ്പെടുന്നു.

സ്വർണ്ണക്കടത്തിനു വരെ പ്രേരിപ്പിച്ചെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ റഫീക്കിനെ കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു. ഇപ്പോൾ പോലീസിന്റെ പിടിയിലുള്ളതിനേക്കാൾ കൂടുതൽ പേർ സംഘത്തിൽ ഉണ്ടെന്നും യുവതി പറയുന്നു.

Exit mobile version