ബിജെപി എംപിമാരുടെ സംഘം ഇന്ന് സുരേന്ദ്രനെ കാണും

ബിജെപി കോര്‍ കമ്മറ്റിയില്‍ പങ്കെടുത്തതിന് ശേഷം ശബരിമല കര്‍മ്മ സമിതിയുമായും ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തും

കൊച്ചി: ഇന്ന് കൊച്ചിയിലെത്തുന്ന ബിജെപി എംപിമാരുടെ സംഘം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ സന്ദര്‍ശിക്കും. നിലവില്‍ ശബരിമലയില്‍ 52കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കെ സുരേന്ദ്രന്‍ ജയിലിലാണ്. സരോജ് പാണ്ഡേ, പ്ലഹ്‌ളാദ് ജോഷി, വിനോദ് ശങ്കര്‍, നളിന്‍കുമാര്‍ കട്ടീല്‍ എന്നിവരാണ് ഇന്ന് കൊച്ചിയിലെത്തുന്ന സംഘത്തിലുള്ളത്.

ബിജെപി കോര്‍ കമ്മറ്റിയില്‍ പങ്കെടുത്തതിന് ശേഷം ശബരിമല കര്‍മ്മ സമിതിയുമായും ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തും. പോലീസ് അതിക്രമത്തിന് ഇരയായവര്‍, പന്തളം രാജകുടുംബം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെ സുരേന്ദ്രനെ സംഘം സന്ദര്‍ശിക്കുക. ബിജെപി സെക്രട്ടേറിയറ്റ് ഉപരോധം, എന്‍ഡിഎ യോഗം എന്നിവയില്‍ പങ്കെടുത്ത ശേഷം സംഘം മടങ്ങും.

Exit mobile version