വയോധിക പുരയിടത്തില്‍ മരിച്ച നിലയില്‍, പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന് സംശയം, കാല്‍പാദത്തില്‍ പാടുകള്‍

ആലപ്പുഴ: വയോധികയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. പൂച്ചാക്കല്‍ തൃച്ചാറ്റുകുളത്ത ചാത്തുവള്ളിയില്‍ ഖദീജയെ(62) ആണ് മരിച്ച നിലയില്‍ പുരയിടത്തില്‍ കണ്ടെത്തിയത്. പാമ്പുകടിയാണ് മരണകാരണമെന്നാണ് സംശയം.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഖദീജയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വാടക വീടിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. കാല്‍പാദത്തില്‍ പാമ്പുകടിയേറ്റതിന് സമാനമായ പാടുകളുണ്ട്.

മൃതദേഹം കണ്ടെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഖദീജയുടെ മകളും ഭര്‍ത്താവും രോഗബാധിതരായി കിടപ്പിലാണ്. പൂച്ചാക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.

Exit mobile version