റാപ്പിഡ് ടെസ്റ്റ് നടത്താന്‍ പ്രവാസികള്‍ക്ക് സഹായം: ട്രൂനാറ്റ് കിറ്റ് എത്തിച്ചുനല്‍കും; മുഖ്യമന്ത്രി

തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റ് നടത്താന്‍ സൗകര്യമില്ലാത്ത ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് സഹായവുമായി കേരള സര്‍ക്കാര്‍. ട്രൂനാറ്റ് ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കാന്‍ കേരളം ഒരുക്കമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കുന്നതിന് എയര്‍ലൈന്‍ കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനക്കമ്പനികളുമായും വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ച തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ പരിശോധനാ സൗകര്യം ഉണ്ട്. അതില്ലാത്ത കുവൈത്ത്, ബെഹ്റിന്‍, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് ഇത് സഹായകമാകും.

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 89പേര്‍ക്ക് രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 67പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 3പേര്‍ക്കാണ് രോഗബാധ. പാലക്കാട് 14, കൊല്ലം 13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9, എറണാകുളം 6, തൃശൂര്‍ 6, ഇടുക്കി 6 തിരുവനന്തപുരം 5 കോഴിക്കോട് 5, മലപ്പുറം 4 കണ്ണൂര്‍ 4, കാസര്‍കോട് 3 എന്നിങ്ങനെയാണ് രോഗമുക്തി. തൃശൂരില്‍ 22 പേരടക്കം 89 പേര്‍ കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. സംസ്ഥാനത്ത് 1358 പേര്‍ കോവിഡ് ചികില്‍സയിലാണ്.

Exit mobile version