കോവിഡ് വ്യാപനം: കണ്ണൂര്‍ നഗരം അടച്ചിടാന്‍ ഉത്തരവ്

കണ്ണൂര്‍: സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ നഗരം പൂര്‍ണമായും അടച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ എല്ലാ ഡിവിഷനും അടച്ചിടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ നഗര പരിധിയിലെ 3 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. 51,52,53 വാര്‍ഡുകളിലാണ് നിയന്ത്രണം. ഇവിടെ കടകള്‍ തുറക്കരുത്. ആളുകള്‍ പുറത്തിറങ്ങുന്നതിനും നിയന്ത്രണം. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും അടച്ചിടും.

ഇന്ന് കണ്ണൂരില്‍ 4 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ രോഗമുക്തനായി.
136 പേരാണ് കണ്ണൂര്‍ ജില്ലയില്‍ ആകെ ചികിത്സയിലുള്ളത്. 14,415പേര്‍ നിരീക്ഷണത്തിലുണ്ട്. 14,220 പേരാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നത്. 195പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

Exit mobile version