ശബരിമല; പിന്നോട്ടു പോകുന്നുവെന്ന ആരോപണങ്ങള്‍ തള്ളി സമരം ശക്തമാക്കി ബിജെപി, ഇന്ന് നിരോധനാജ്ഞ ലംഘിക്കും

നിലവില്‍ ഡിസംബര്‍ നാല് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

നിലയ്ക്കല്‍: ശബരിമല വിഷയത്തില്‍ നിന്ന് പിന്നോട്ട് പോകുന്നുവെന്ന ആരോപണം നിലനില്‍ക്കെ വീണ്ടും സമരം ശക്തമാക്കി ബിജെപി. ഇന്ന് നിലയ്ക്കലിലെ നിരോധനാജ്ഞ ലംഘിക്കും. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്താനും പരിപാടിയുണ്ട്. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുക.

നിലവില്‍ ഡിസംബര്‍ നാല് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കെ സുരേന്ദ്രന്‍ ദിവസങ്ങളായി കസ്റ്റഡിയില്‍ തുടരുന്നതിനെതിരേയുള്ള സമരത്തിന്റെ ഭാഗമായാണ് ഞായറാഴ്ച ചെങ്ങന്നൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

Exit mobile version