ശബരിമലയില്‍ നിരോധനാജ്ഞ അഞ്ച് ദിവസത്തേയ്ക്ക് കൂടി നീട്ടി

പത്തനംതിട്ട: ശബരിമലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ അഞ്ച് ദിവസത്തേയ്ക്ക് കൂടി നീട്ടി. പമ്പ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഈ മാസം 27 വരെ നിരോധനാജ്ഞ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാര്‍ പോലീസ് എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിരോധനാജ്ഞ നീട്ടിയത്.

Exit mobile version