രാജ്യത്ത് തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഒമ്പത് ദിവസത്തിനിടെ പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 76 രൂപയും ഡീസല്‍ വില 70 രൂപയും കടന്നു.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 76.52 രൂപയും ഡീസലിന് 70.75 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ധ ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.

കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും വര്‍ധിച്ചത് സാധാരണക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധന വിലവര്‍ധനവ് കാരണം അവശ്യ സാധനങ്ങള്‍ക്കടക്കം വില വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

Exit mobile version