സംഘപരിവാറിന്റെ സൈബര്‍ ആക്രമണം മടുത്തു;ഇനി ഫേസ്ബുക്ക് ഉള്‍പ്പടെ ഒരു നവമാധ്യമത്തിലും എഴുതില്ല: സാറാ ജോസഫ്

സംഘപരിവാര്‍ ആക്രമണത്തെ ചെറുത്ത് മടുത്ത് എഴുത്തുകാരി സാറാ ജോസഫ് നവമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നു.

തൃശ്ശൂര്‍: സംഘപരിവാര്‍ ആക്രമണത്തെ ചെറുത്ത് മടുത്ത് എഴുത്തുകാരി സാറാ ജോസഫ് നവമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ഇനി എഴുതില്ലെന്ന് സാറാ ജോസഫ് അറിയിച്ചു. സംഘപരിവാറിന്റെ അതിഭീകരമായ സൈബര്‍ ആക്രമണം കാരണമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്റെ പ്രതികരണങ്ങള്‍ക്ക് എതിരെ തെറിയഭിഷേകമാണ് നടക്കുന്നത്. ഇതിനെതിരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണ പരിഷ്‌കാരങ്ങളേയും, സംഘപരിവാറിന്റെ പ്രവര്‍ത്തികളേയും വിമര്‍ശിച്ച് എഴുതിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ആ ആക്രമണം. ശബരിമല പ്രശ്‌നം എത്തിയതോടെ അത് ശക്തമായതായി സാറാ ജോസഫ് പറഞ്ഞു.

ഫേസ്ബുക്കില്‍ എഴുതാന്‍ വയ്യെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. മര്യാദയുടെ സീമ തകര്‍ക്കും വിധമാണ് ഭീകരാക്രമണം. തന്നെ നിശബ്ദമാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അവര്‍ ആരോപിച്ചു.

Exit mobile version