ഇരിങ്ങലില്‍ ടാങ്കര്‍ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചു; പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

പയ്യോളി: ഇരിങ്ങല്‍ മാങ്ങൂല്‍ പാറയ്ക്ക് സമീപം ടാങ്കര്‍ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ച് പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. കാറില്‍ സഞ്ചരിച്ചിരുന്ന കണ്ണൂര്‍ ചാല വെസ്റ്റ്വേ അപാര്‍ട്ട്മെന്റിലെ ആഷിക്ക് (47) മകള്‍ ആയിഷ (19) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.

ആഷിക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ആയിഷ വടകര സഹകരണ ആശുപത്രിയിലുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലാസിം (14), ഷുഹൈബ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് റോഡില്‍ വലതുവശത്തേക്ക് കയറുകയായിരുന്നു.

ഈ സമയത്ത് പിറകില്‍ വന്ന കാറും ബൈക്കും ടാങ്കറില്‍ ഇടിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസം നേരിട്ടു. എല്‍പിജിയുടെ കാലിടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വടകരനിന്ന് ഫയര്‍ഫോഴ്‌സും പയ്യോളി പോലീസും സ്ഥലത്തെത്തി.

Exit mobile version