മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 3044 പേര്‍ക്കെതിരെ കേസ് എടുത്തു; ക്വാറന്റൈന്‍ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു

കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 3044 പേര്‍ക്കെതിരെ കേസ് എടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 664 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 749 പേരാണ്. 254 വാഹനങ്ങളും പിടിച്ചെടുത്തു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 75, 52, 21
തിരുവനന്തപുരം റൂറല്‍ – 128, 131, 38
കൊല്ലം സിറ്റി – 58, 62, 20
കൊല്ലം റൂറല്‍ – 69, 68, 54
പത്തനംതിട്ട – 5, 10, 3
ആലപ്പുഴ- 43, 42, 6
കോട്ടയം – 9, 9, 1
ഇടുക്കി – 33, 103, 0
എറണാകുളം സിറ്റി – 41, 33, 7
എറണാകുളം റൂറല്‍ – 45, 43, 15
തൃശൂര്‍ സിറ്റി – 35, 56, 23
തൃശൂര്‍ റൂറല്‍ -38, 43, 22
പാലക്കാട് – 26, 48, 17
മലപ്പുറം – 7, 10, 3
കോഴിക്കോട് സിറ്റി – 24, 27, 14
കോഴിക്കോട് റൂറല്‍ – 7, 8, 3
വയനാട് – 17, 1, 5
കണ്ണൂര്‍ – 1, 0, 0
കാസര്‍ഗോഡ് – 3, 3, 2

Exit mobile version