സൗഹൃദത്തെ അന്ധമായി വിശ്വസിച്ചു! ആദ്യം കലേഷിനെ കള്ളനാക്കാന്‍ ശ്രമിച്ചു, ഒടുവില്‍ ആത്മഹത്യാഭീഷണിയും; ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നത് തുറന്ന് പറഞ്ഞ് ദീപാ നിശാന്ത്

തൃശൂര്‍: കവിത മോഷണ വിവാദങ്ങള്‍ക്കൊടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. കഴിഞ്ഞദിവസം വരെ ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണം വിശദീകരിക്കുകയാണ് ദീപ. ആത്മഹത്യാഭീഷണി മുഴക്കുകയും പൊതുസമൂഹത്തില്‍ തന്റെ ഇടം നശിപ്പിക്കരുതെന്നുമുള്ള അഭ്യര്‍ത്ഥനയിലാണ് ഇന്നലെവരെ ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നതെന്ന് ദീപ പറഞ്ഞു.

സൗഹൃദത്തെ അന്ധമായി വിശ്വസിച്ചതുകൊണ്ടാണ് സുഹൃത്തിന്റെ ചതിയില്‍പ്പെട്ടത്. ഇന്നലെ വരെ ശ്രീചിത്രന്റെ കവിത കലേഷ് മോഷ്ടിക്കുകയായിരുന്നു എന്ന് ശ്രീചിത്രന്‍ തന്നെ വിശ്വസിപ്പിക്കുകയായിരുന്നെന്ന് ദീപ പറയുന്നു. കലേഷിനോട് മാപ്പ് ചോദിച്ചുകൊണ്ട് നവോത്ഥാന എഴുത്തുകാരന്‍ എംജെ ശ്രീചിത്രന്റെ പോസ്റ്റാണ് ദീപയെ ഇന്നലെ തുറന്നുപറച്ചിലിലേക്ക് നയിച്ചത്.

അയാളുടെ കവിതയാണെന്ന് പറഞ്ഞാണ് എന്നെ തെറ്റിദ്ധരിപ്പിച്ചത്.”കലേഷല്ല എഴുതിയത്. അയാളുടെ കവിത കലേഷ് മോഷ്ടിച്ചതാണ്. തന്റെ പല കവിതകളും കലേഷ് ഉള്‍പ്പെടെ മറ്റു പലരും മോഷ്ടിച്ചിട്ടുണ്ട്”- ഈ മട്ടിലാണ് അയാള്‍ പറയുന്നതും തരുന്നതും.

മനോഹരമായ കവിതയാണ് ഇതെന്നും ഇയാളുടെ പേരില്‍ തന്നെ പ്രസിദ്ധീകരണത്തിന് കൊടുക്കാമെന്നും താന്‍ പറഞ്ഞതാണ്. എന്റെ പേരില്‍ പ്രസിദ്ധീകരിക്കാനായിരുന്നു അയാള്‍ക്ക് നിര്‍ബന്ധം. അത് എന്റെ ഭാഗത്ത് നിന്ന് വന്ന ഒരു അശ്രദ്ധയാണ്. ആര് തന്നാല്‍ പോലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. എന്റെ ഭാഗത്തും ഒരു തെറ്റുണ്ട്. അയാളുടെ പേരില്‍ കവിത പ്രസിദ്ധീകരിക്കേണ്ടെന്ന് പറയാന്‍ കാരണം ഇതാണെന്ന് എനിക്കറിയില്ലായിരുന്നു. അയാള്‍ കവിത മനോഹരമായി ചൊല്ലാറുണ്ട്. പ്രമുഖ പ്രസിദ്ധീകരണങ്ങളിലെല്ലാം എഴുതുകയും ചെയ്യുന്ന ഒരാള്‍ ഇത്തരമൊരു വിലകുറഞ്ഞ കാര്യം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

വിവാദമുണ്ടായതിന് ശേഷം ശ്രീചിത്രനോട് കാര്യം തിരക്കി. എന്താണ് സംഭവിച്ചതെന്ന്. കലേഷിന്റെ കവിതാസമാഹാരം 2015ലാണ് പുറത്തിറങ്ങിയത്. ബ്ളോഗില്‍ എഡിറ്റ് ചെയ്യാം. തീയതി മാറ്റാം, കലേഷാണ് കള്ളത്തരം കാണിച്ചത് എന്നൊക്കെയാണ് എന്നോട് ശ്രീചിത്രന്‍ പറഞ്ഞത്. കലേഷ് ഒരു കള്ളത്തരം കാണിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസംവരെ എന്റെ ധാരണ. കലേഷിന്റെ സുഹൃത്തുക്കളൊക്കെ പറയുമ്പോഴാണ് ഇതേക്കുറിച്ച് ഞാനും കൂടുതല്‍ ബോധവതിയായത്. ഞാനിതൊന്നും ചിന്തിക്കുന്നേയില്ല. അതിഭീകരമായ ആക്രമണമാണ് നേരിടേണ്ടി വന്നത്.

അയാള്‍ ആത്മഹത്യാഭീഷണി വരെ മുഴക്കി. പൊതുസമൂഹത്തില്‍ ഞാന്‍ കാരണം അയാള്‍ക്കുള്ള ഒരു ഇടം നഷ്ടപ്പെടരുതെന്ന് കരുതി മിണ്ടാതിരുന്നു. അയാളുടെ പേര് ഒരിടത്തും വലിച്ചിഴക്കേണ്ടെന്ന് കരുതി. പക്ഷെ, കലേഷിനോട് പരസ്യമായി അയാള്‍ മാപ്പ് ചോദിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ടപ്പോഴാണ് ഞാനെത്രമാത്രം ചതിക്കപ്പെട്ടുവെന്ന് മനസിലായത്. ഇഷ്ടമുള്ള കവിത പലര്‍ക്കും അയച്ചുകൊടുക്കുന്ന കൂട്ടത്തില്‍ പണ്ടെപ്പോഴോ അയച്ചുകൊടുത്തതാണത്രേ ആ കവിത.

അതല്ലല്ലോ ശരി. അങ്ങനെല്ലല്ലോ നടന്നിട്ടുള്ളത്. ഇതുകൂടിയായപ്പോള്‍ പരിഗണന നല്‍കേണ്ട അര്‍ഹത അയാള്‍ക്കില്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് സത്യം പുറത്തു പറഞ്ഞതെന്ന് ദീപ നിശാന്ത് പറഞ്ഞു.

ശ്രീചിത്രന്‍ കലേഷിനോട് മാപ്പ് പറഞ്ഞ ഫേസ്ബുക്ക് സ്റ്റാറ്റസിലും കവിത സ്വയം തിരുത്തിയതാണെന്നോ, തന്റേതാണെന്നോ പറഞ്ഞതായി വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ശ്രീചിത്രനുമായുളള സംഭാഷണത്തിന്റെ വാട്സാപ്പ് ചാറ്റുകള്‍ ദീപ നിശാന്ത് പുറത്തുവിട്ടിരിക്കുന്നത്.

എസ് കലേഷിന്റെ കവിത ദീപ മോഷ്ടിച്ചെന്ന വാര്‍ത്ത പുറത്തുവന്ന വ്യാഴാഴ്ച്ച രാത്രിയിലെ സംഭാഷണങ്ങളാണ് സ്‌ക്രീന്‍ ഷോട്ടിലുളളത്.


”ഈ പ്രശ്നം മുമ്പ് സംസാരിച്ച് തീര്‍ത്തതാണ്. ഈ കവിത എപ്പോള്‍ എഴുതിയതാണെന്നും, എങ്ങനെ എഴുതിയതാണെന്നും ഏറ്റവും കൃത്യമായി അറിയാവുന്ന ആള്‍ ദീപയാണ്. കലേഷിന്റെ പേരില്‍ ഈ കവിത വന്ന ശേഷമുണ്ടായ പ്രശ്നങ്ങളൊക്കെ 2017ലെ സംഭവങ്ങള്‍ ആണ്. അതുവലിയ പ്രശ്നം ഒക്കെ ആയിരുന്നു. വളരെ വ്യക്തിപരമായ അനുഭവങ്ങളും അതില്‍ ഉണ്ടായി.”

ഞാന്‍ എഴുതിയ പലതും ഇങ്ങനെ കൈയില്‍ നിന്നുപോയി. ഒരു കാലത്ത് ഒരുപാട് വിഗ്രഹങ്ങള്‍ തകര്‍ന്നു. ഈ കാലത്തില്‍ അങ്ങനെ എന്തെല്ലാം സംഭവിച്ചു. പഴയകാലം തന്നെ മറക്കാന്‍ ശ്രമിക്കുന്നു. അന്നത്തെ നന്മകളും തിന്മകളും അടക്കം. സാരമില്ല. ദീപ അത് ആരുടേതെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സാരമില്ല. വേറൊരു കവിക്കും/കവിതയ്ക്കും ഈ പ്രശ്നമുണ്ടായി. ‘അര്‍ദ്ധരാത്രി’ എന്ന എന്റെ കവിത ‘ശ്രീജിത്ത് അരിയല്ലൂരിന്റെ’ പേരില്‍ വന്നു.’

Video Courtesy: Newsrupt Live

Exit mobile version