ആശങ്കയില്‍ തൃശ്ശൂര്‍; ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജില്ലയില്‍; ശുചീകരണ പ്രവര്‍ത്തകര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗം

തിരുവനന്തപുരം: തൃശ്ശൂരില്‍ ഇന്ന് 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് ശുചീകരണ തൊഴിലാളികള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പടെ 25 പേര്‍ക്കാണ് ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ഒരു കുട്ടിക്കും ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. മെയ് 31ന് മുംബെയില്‍ നിന്നും വന്ന ചാലക്കുടി സ്വദേശികളായ ആറ് വയസ്സുകാരി, ഏഴ് മാസം പ്രായമായ പെണ്‍കുഞ്ഞ്, 35 വയസ്സുള്ള സ്ത്രീ, ജൂണ്‍ രണ്ടിന് കുവൈറ്റില്‍ നിന്നും വന്ന കുന്നംകുളം സ്വദേശിയായ 45കാരന്‍, ആഫ്രിക്കയില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശിയായ നാല്പതുകാരന്‍, ജൂണ്‍ ഒന്നിന്ന് ദുബായില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി,

മുംബെയില്‍ നിന്നും വന്ന പൂമംഗലം സ്വദേശി, ജൂണ്‍ നാലിന് മുംബെയില്‍ നിന്നും വന്ന പുറനാട്ടുകര സ്വദേശി,വെസ്റ്റ് ബംഗാളില്‍ നിന്നും വന്ന പൂങ്കുന്നം സ്വദേശിജൂണ്‍ രണ്ടിന് മധ്യപ്രദേശില്‍ നിന്നു വന്ന ഇരിങ്ങാലക്കുട സ്വദേശിയായ 22കാരി, ജൂണ്‍ രണ്ടിന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി.

കുരിയിച്ചിറ വെയര്‍ഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി(25 വയസ്സ്, പുരുഷന്‍), അഞ്ചേരി സ്വദേശി(32 വയസ്സ്, പുരുഷന്‍), തൃശൂര്‍ സ്വദേശി(26 വയസ്സ്, പുരുഷന്‍), കുട്ടനെല്ലൂര്‍ സ്വദേശി(30 വയസ്സ്, പുരുഷന്‍) കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി(26 വയസ്സ്, പുരുഷന്‍), അഞ്ചേരി സ്വദേശി( 36 വയസ്സ്, പുരുഷന്‍), ചെറുകുന്ന് സ്വദേശി( 51 വയസ്സ്, പുരുഷന്‍), കുട്ടനെല്ലൂര്‍ സ്വദേശി(54 വയസ്സ് പുരുഷന്‍).

ആംബുലന്‍സ് ഡ്രൈവറായ അളഗപ്പനഗര്‍ സ്വദേശി(37 വയസ്സ്, പുരുഷന്‍), ആരോഗ്യ പ്രവര്‍ത്തകനായ ചാവക്കാട് സ്വദേശി(51 വയസ്സ്, പുരുഷന്‍), ആശാ പ്രവര്‍ത്തകയായ ചാവക്കാട് സ്വദേശി(51 വയസ്സ്, സ്ത്രീ), ആരോഗ്യ പ്രവര്‍ത്തകയായ പറപ്പൂര്‍ സ്വദേശി( 34 വയസ്സ്, സ്ത്രീ), ആരോഗ്യ പ്രവര്‍ത്തകനായ കുരിയച്ചിറ സ്വദേശി(30 വയസ്സ്, പുരുഷന്‍) ക്വാറന്റയിനില്‍ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33 വയസ്സ് പുരുഷന്‍) എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് തൃശ്ശൂരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 145 ആയി. ഇതുവരെ 202 കൊവിഡ് കേസുകളാണ് തൃശ്ശൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതും ജില്ലയിലായിരുന്നു.

Exit mobile version