സഭ ബിഷപ്പിനെ സംരക്ഷിക്കുന്നു! കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല; ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ

കൊച്ചി: ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗക്കേസില്‍ കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ.സഭ ഇപ്പോഴും ബിഷപ്പിനെ സംരക്ഷിക്കുകയാണെന്നും രേഖാ ശര്‍മ്മ കുറ്റപ്പെടുത്തി.

സഭകളില്‍ ആഭ്യന്തര പരാതിപരിഹാര സമിതി വേണം. പരാതിക്കാരിയായ കന്യാസ്ത്രീയെ അവഹേളിച്ച പിസി ജോര്‍ജ് എംഎല്‍എ ഇതുവരെ കമ്മിഷനു മുന്നില്‍ ഹാജരായിട്ടില്ല. സുഖമില്ല, തിരക്കാണ് എന്നിങ്ങനെ ഓരോ ന്യായീകരണങ്ങള്‍ പറഞ്ഞ് പിസി ജോര്‍ജ്ജ് ഒഴിഞ്ഞുമാറുകയാണ്. എംഎല്‍എ, എംപി പദവികളേക്കാള്‍ മുകളിലാണു കമ്മിഷനെന്ന് പിസി ജോര്‍ജ്ജ് ഓര്‍ക്കണമെന്നും അറസ്റ്റിന് ഉത്തരവിടാനും കമ്മിഷന്‍ അധികാരമുണ്ടെന്നും രേഖ ശര്‍മ്മ പറഞ്ഞു.

ജോര്‍ജ് ഇനിയും ഹാജരായില്ലെങ്കില്‍ അടുത്ത നടപടികളിലേക്കു കടക്കും. ജോര്‍ജ്ജിന് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സ്പീക്കര്‍ക്കു കത്തയച്ചിട്ടുണ്ടെന്നും അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. സ്ത്രീ സമൂഹത്തോടു മാപ്പു പറയാന്‍ പോലും അദ്ദേഹം തയാറായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

Exit mobile version