കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റുകളിലും വിജയക്കൊടി പാറിച്ച് എസ്എഫ്‌ഐ

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മികച്ച വിജയം. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് എസ്എഫ്‌ഐ വിജയിക്കൊടി പാറിക്കുന്നത്.

ഷബീര്‍ എസിനെ ചെയര്‍മാനായും, അമല്‍ജിത്തിനെ ജനറല്‍ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായി അക്ഷയ് റോയിയെയും തെരഞ്ഞടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്‍മാരായി ഗോകുല്‍ പിഎസ്, ശില്‍പ എന്നിവരെ തെരഞ്ഞടുത്തു. എക്‌സിക്യൂട്ടീവ് അംഗമായി വിഷ്ണു പ്രസാദിനെയും തെരഞ്ഞടുത്തു.

Exit mobile version