കോട്ടയത്ത് കാണാതായ അമ്മയും കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍

കോട്ടയം; കോട്ടയം നീണ്ടൂരില്‍ നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓണംതുരുത്ത് സ്വദേശി രഞ്ജി (36) മകന്‍ ശ്രീനന്ദ് (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച ഉച്ചയോടയാണ് മൃതദേഹങ്ങള്‍ കണ്ടത്. ചൊവ്വാഴ്ച രാത്രിയാണ് അമ്മയെയും മകനെയും വീട്ടില്‍നിന്ന് കാണാതായത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് മകനുമായി രഞ്ജി വീട് വിട്ടിറങ്ങിയതെന്നാണ് വിവരം.

Exit mobile version