സ്ത്രീ ശക്തി SS202 ഫലം പ്രഖ്യാപിച്ചു; 75 ലക്ഷത്തിന്റെ ഭാഗ്യവാന്‍ ആര്?

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-202 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SW 268763 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോവിഡ് പ്രതിസന്ധിയ്ക്കിടെ 75 ലക്ഷം രൂപയുടെ ഭാഗ്യവാനായയാളെ കാത്തിരിക്കുകയാണ് കേരളം.

രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ SW 137385 എന്ന നമ്പറിന് ലഭിച്ചു. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ അടിച്ച നമ്പറുകള്‍- 2672, 6944, 6870, 6654, 5192, 4651, 0955, 9535, 6752, 6517, 8882, 4574, 1556, 5294, 3901, 1557, 7241, 7577. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. ഔദ്യോഗിക ഫലം keralalotteries.com എന്ന സൈറ്റിലൂടെ അറിയാം.

മാര്‍ച്ച് 24ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 5000 രൂപയില്‍ താഴെയുള്ള സമ്മാനതുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

മാര്‍ച്ച് 23ന് നടക്കേണ്ടിയിരുന്ന വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂണ്‍ അഞ്ചിന് നടന്നിരുന്നു. ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയില്‍ വിറ്റ WU 225896 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം തൃശൂര്‍ ജില്ലയില്‍ വിറ്റ WP 186835 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു.

സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വില്‍പന ആരംഭിച്ചിരുന്നു. സമ്മര്‍ ബംപറിന്റേതടക്കം 8 ലോട്ടറി ടിക്കറ്റുകളുടെ വില്‍പനയാണ് ആരംഭിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വില്‍പന പാടില്ല. ശനിയാഴ്ച അവധിയായതിനാല്‍ ഓഫീസ് പ്രവര്‍ത്തിക്കേണ്ടതില്ല. ശനിയാഴ്ച ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും ടിക്കറ്റ് വില്‍പനയ്ക്ക് തടസ്സമില്ല. എന്നാല്‍ ഞായറാഴ്ച പൂര്‍ണ ലോക്ക്ഡൗണ്‍ ആയതിനാല്‍ വില്‍പന പാടില്ല. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ഏജന്റുമാര്‍ ടിക്കറ്റ് വില്‍ക്കേണ്ടത്. ഏജന്റുമാര്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും ക്ഷേമനിധി ബോര്‍ഡ് വഴി നല്‍കും.

ജൂലൈ 1 മുതല്‍ പുതിയ ടിക്കറ്റുകള്‍ വിപണിയില്‍ ഇറക്കാനാണ് ലോട്ടറി വകുപ്പ് ആലോചിക്കുന്നത്. പൗര്‍ണമി ഞച 435, വിന്‍വിന്‍ ണ 557, സ്ത്രീശക്തി ടട 202 എന്നീ മൂന്നു ടിക്കറ്റുകളുടെ 30% തിരിച്ചെടുക്കും. വില്‍ക്കാതെ സൂക്ഷിക്കുന്ന 25 ടിക്കറ്റുകള്‍ വീതമുളള ബുക്കുകളാണു തിരിച്ചെടുക്കുക. പുതിയ ടിക്കറ്റ് അച്ചടിക്കുമ്പോള്‍ പകരമായി നല്‍കും.

Exit mobile version