“എംസി ജോസഫൈന്‍ വനിതാ കമ്മീഷനൊ അതോ ,പാര്‍ട്ടി കമ്മീഷനോ”; ജോസഫൈനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണം; ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: പീഢന കേസ്സില്‍ പ്രതി സിപിഎം ആയാല്‍ കോടതിയും പോലീസും പാര്‍ട്ടിയാണന്ന് പ്രഖ്യാപിച്ച എംസി ജോസഫൈന് വനിതാ കമ്മീഷനാകാന്‍ യോഗ്യതയില്ലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. അവര്‍ വനിത കമ്മിഷനാണോ അതോ പാര്‍ട്ടി കമ്മീഷനാണോ എന്ന് അവര്‍ വ്യക്തമാക്കണമെന്നും നിയമപരമായി നിയമനം കിട്ടിയ ഉത്തരവാദിത്വ പദവിയിലിരുന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തനി സ്വഭാവമാണ് ജോസഫൈന്‍ കാണിക്കുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പാര്‍ട്ടി തന്നെയാണ് കോടതി . ഇക്കണക്കിന് കമ്മൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യ ഭരിച്ചാല്‍ സുപ്രീം കോടതിയെ എകെജി സെന്ററായി പ്രഖ്യാപിക്കും. ഭരണ ഘടനയും നിയമവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഗവര്‍ണ്ണര്‍, ജോസഫൈനെ വനിത കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ജോസഫൈനെ പുറത്താക്കാന്‍ നിയമനടപടികള്‍ ബിജെപി അരംഭിക്കും. സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമാക്കേണ്ട വനിത കമ്മീഷന്‍ കേരളത്തിന് അപമാനമാണ്. സ്ത്രീവിരുദ്ധമാണ് കേരളത്തിലെ വനിത കമ്മീഷന്‍ . ഈ കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി വനിത കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഇവരെ പുറത്താക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Exit mobile version