സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിക്ഷേധിച്ച് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയും; എംടി രമേശ്

തിരുവനന്തപുരം: സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതില്‍ പ്രതിക്ഷേധിച്ച് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ശബരിമല വിഷയത്തില്‍ തെറ്റ് പറ്റിയെന്ന് പറയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും എംടി രമേശ് പറഞ്ഞു.

സുരേന്ദ്രനെതിരെ തുടര്‍ച്ചയായി കേസുകള്‍ ചുമത്തുകയാണ്. മനുഷ്യാവകാശ ധ്വംസനമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നില്‍. ഇതിനെല്ലാം കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും കണക്ക് പറയേണ്ടി വരുമെന്നും എംടി രമേശ് പറഞ്ഞു. ശബരിമലയില്‍ നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

Exit mobile version