ഏത് തീയ്യതിയായാലും ഞൊടിയിടയില്‍ അസീം ദിവസം പറയും; അസാധാരണ കഴിവുമായി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥി, വീഡിയോ

കണ്ണൂര്‍: ഒരു തീയ്യതി കിട്ടിയാല്‍ ഏത് ദിവസമാണെന്ന് കണ്ടുപിടിയ്ക്കാന്‍ സാധാരണ അലപ്ം സമയം പോകുന്ന കാര്യമാണ്. കണക്കുകൂട്ടിയും മറ്റും കണ്ടുപിടിക്കാന്‍ കുറച്ചുപാടാണ്.

എന്നാല്‍ കണ്ണൂര്‍ പഴങ്ങാടിയിലെ അസിം ഹാറൂണിനോട് ഏത് തീയ്യതി പറഞ്ഞാലും നിമിഷനേരം കൊണ്ട് ഏത് ദിവസമാണെന്ന് പറഞ്ഞുതരും. ശരിയ്ക്കും ദൈവത്തിന്റെ അനുഗ്രഹമുള്ള കുട്ടിയാണ് വികെഎം സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ അസിം.

സാധാരണകുട്ടികള്‍ക്ക് പോലും ഇത്തരം കണക്കുകള്‍ കണ്ടെത്താന്‍ പ്രയാസമുള്ളപ്പോഴാണ് കണക്കുകൂട്ടലിന്റെ ആവശ്യംപോലുമില്ലാതെ അസീം ഞൊടിയിടയില്‍ പറയുന്നത്. അതുമാത്രമല്ല, അസാധാരണ ഓര്‍മ്മശക്തിയും ഖുറാനിലെ ഏത് സൂറത്തിലെ നമ്പറും അസീം ഞൊടിയിടയില്‍ പറയും.

അസീമിന്റെ വളരെ പ്രത്യേകതയുള്ള കഴിവ് ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്റ്റര്‍ കെകെ സുഹൈലാണ് പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ അഭിനന്ദങ്ങള്‍ നിറയുകയാണ് അസീമിന്റെ പ്രത്യേക കഴിവിന്.

ഹാറൂണ്‍-ഫാത്തിമ ദമ്പതികളുടെ മകനാണ് അസീം. ഏഴ് വര്‍ഷം മുമ്പാണ് അസീമിന്റെ പ്രത്യേക കഴിവ് ശ്രദ്ധിക്കപ്പെടുന്നത്.

Exit mobile version