പുരപ്പുറത്തെ പഠനത്തിന് വിട; നമിതയ്ക്ക് അതിവേഗ നെറ്റ് കിട്ടി, നെറ്റ് സൗകര്യം ഉറപ്പാക്കിയത് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സ്വകാര്യകമ്പനിയിലെ ഉദ്യോഗസ്ഥന്‍

പത്തനംതിട്ട: കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് പുരപ്പുറത്ത് ഇരുന്ന് പഠിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ്. വീടിനുള്ളില്‍ ഇന്റര്‍നെറ്റ് സൗകര്യം കിട്ടാത്തതിനാലാണ് അരീക്കലിലെ നമിത നാരായണ്‍ വീടിന് മുകളില്‍ ഇടംപിടിച്ചത്. കുറ്റിപ്പുറം കെഎംസിടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് നമിത. തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ നമിതക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ മോശം നെറ്റ്വര്‍ക്ക് മൂലം ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് കരുതിയാണ് മേല്‍ക്കൂരയില്‍ കയറാനുള്ള സാഹസികതയിലേയ്ക്ക് നമിതയെ നയിച്ചത്. എന്നാല്‍ ഇപ്പോള്‍ നമിതയ്ക്ക് ഇപ്പോള്‍ അതിവേഗ നെറ്റ് ഉറപ്പായിരിക്കുകയാണ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഒരു സ്വകാര്യകമ്പനിയിലെ ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം നമിതയുടെ വീട്ടിലെത്തി ഇന്റര്‍നെറ്റ് സ്വകര്യം ഉറപ്പാക്കിയത്. ഇതുപയോഗിച്ചാണ് വ്യാഴാഴ്ച മുതല്‍ നമിത പഠനം തുടങ്ങുകയും ചെയ്തു.

‘ഞങ്ങളുടെ വീട് നില്‍ക്കുന്നിടത്ത് നെറ്റ്വര്‍ക്ക് കിട്ടുന്നില്ല. ഓണ്‍ലൈന്‍ പഠനം തുടങ്ങിയപ്പോള്‍ ഇത് നല്ല ബുദ്ധിമുട്ടായി. തന്നെ പോലെ നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന നിരവധി പേരുണ്ട്, ഇപ്പോള്‍ നന്നായി നെറ്റ് കിട്ടുന്നുണ്ട്, ഒരുപാട് സന്തോഷം’ നമിത പറയുന്നു.

Exit mobile version