മലങ്കര ഡാമിന്റെ ഷട്ടറുകള്‍ നാളെ ഉയര്‍ത്തും; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

കൊച്ചി: മലങ്കര ഡാമിന്റെ 3 സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ ഉയര്‍ത്തും. ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. നിലവില്‍ സ്പില്‍വേ ഷട്ടറുകള്‍ 20 സെ.മീ തുറന്നിരിക്കുകയാണ്. ഇവ നാളെ രാവിലെ 10 മണിക്ക് 40 സെ.മീ വീതം ഉയര്‍ത്തും.

23.73 കുമെക്‌സ് ജലം അധികമായി പുറത്തേക്ക് ഒഴുക്കുന്നതായിരിക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ തൊടുപുഴ / മുവാറ്റുപുഴ പുഴകളുടെ ഇരു തീരങ്ങളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

Exit mobile version