സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര തീവണ്ടികള്‍ ഓടിത്തുടങ്ങും; സമയക്രമവും സ്റ്റോപ്പുകളും ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. നാളെ മുതല്‍ സംസ്ഥാനത്ത് ദീര്‍ഘദൂര തീവണ്ടികള്‍ ഓടിത്തുടങ്ങും. തീവണ്ടികളുടെ സമയവിവരപ്പട്ടിക റെയില്‍വേ പുറത്തുവിട്ടു.

ടിക്കറ്റുകള്‍ ഓണ്‍ലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാം. മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്കേ ടിക്കറ്റ് നല്‍കൂ. ഞായറാഴ്ചകളില്‍ ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല. സമ്പൂര്‍ണ ലോക്ഡൗണ്‍ ആയതിനാല്‍ ഞായറാഴ്ചകളില്‍ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ബുക്കിങ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

അതെസമയം ട്രെയിനുകളുടെ സ്റ്റോപ്പ് ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്റ്റോപ് ഒഴിവാക്കി. തിരൂര്‍ സ്റ്റോപ് നിലനിര്‍ത്തി. എറണാകുളം ജങ്ഷനും ഡല്‍ഹിക്കും (ഹസ്രത്ത് നിസാമുദ്ദീന്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കി.

നാളെ മുതലുള്ള തീവണ്ടികളുടെ സമയവിവരപ്പട്ടിക:

*തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തു നിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. മടക്ക ട്രെയിന്‍ കോഴിക്കോട്ടു നിന്ന് പകല്‍ 1.45ന് (എല്ലാദിവസവും).

*തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്തു നിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്ക ട്രെയിന്‍ കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).

*തിരുവനന്തപുരം ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തു നിന്ന് പകല്‍ 9.30ന് പുറപ്പെടും. മടക്ക ട്രെയിന്‍ ലോക്മാന്യ തിലകില്‍ നിന്ന് പകല്‍ 11.40ന് (എല്ലാദിവസവും).

*എറണാകുളം ജങ്ഷന്‍- നിസാമുദീന്‍ മംഗള എക്‌സ്പ്രസ് (02617): എറണാകുളത്തു നിന്ന് പകല്‍ 1.15ന് പുറപ്പെടും. മടക്ക ട്രെയിന്‍ നിസാമുദീനില്‍ നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)

*എറണാകുളം ജങ്ഷന്‍- നിസാമുദീന്‍ (തുരന്തോ) എക്‌സ്പ്രസ് (02284): എറണാകുളത്തു നിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെടും. മടക്ക ട്രെയിന്‍ ശനിയാഴ്ചകളില്‍ നിസാമുദീനില്‍ നിന്ന് രാത്രി 9.35ന്.

*തിരുവനന്തപുരം സെന്‍ട്രല്‍ എറണാകുളം ജങ്ഷന്‍ (06302): പ്രതിദിന പ്രത്യേക ട്രെയിന്‍ തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും.

*എറണാകുളം ജങ്ഷന്‍ തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിന്‍ പകല്‍ ഒന്നിന് പുറപ്പെടും.

*തിരുച്ചിറപ്പള്ളിനാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച പകല്‍ ആറുമുതല്‍ സര്‍വീസ് ആരംഭിക്കും. മടക്ക ട്രെയിന്‍ പകല്‍ മൂന്നിന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടും.

Exit mobile version