മിന്നല്‍മുരളി സെറ്റ് തകര്‍ത്ത സംഭവം; എഎച്ച്പി സെക്രട്ടറി ഹരി പാലോടിനെയും പ്രതി ചേര്‍ത്തു

കൊച്ചി: മിന്നല്‍മുരളി സിനിമാസെറ്റ് തകര്‍ത്ത സംഭവത്തില്‍ എഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരി പാലോടിനെ പ്രതി ചേര്‍ത്തു. പ്രതി പട്ടികയില്‍ എട്ടാമതായിട്ടാണ് ഇയാളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹരി പാലോടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അക്രമ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത്. ഗൂഢാലോചനയില്‍ സെക്രട്ടറി ഹരി പാലോടിന് പങ്കുള്ളതായി പോലിസ് അറിയിച്ചു.

ഇതിനിടെ പോലിസ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഹരി പാലോട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. താന്‍ നിരപരാധിയാണെന്നും പോലിസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജി നല്‍കിയത്. അതേസമയം അന്വേഷണം എഎച്ച്പിയുടെ കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

രാഷ്ട്രീയ ബജ്‌റംഗദളിന്റെ മാത്യസംഘടനയായ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേത്യത്വത്തില്‍ മതസൗഹാര്‍ദം തകര്‍ക്കുന്നതിന് ഗൂഢാലോചന നടത്തി സിനിമാസെറ്റ് തകര്‍ത്തുവെന്ന് ചൂണ്ടികാട്ടിയാണ് പോലിസ് പ്രതികള്‍ക്കെതിരെ നടപടിയെടുത്തത്. കേസില്‍ ഇത് വരെ അഞ്ച് പേരാണ് പോലീസ് പിടിയിലായത്. കേസിലെ മുഖ്യപ്രതി എഎച്ച്പി നേതാവ് കാരി രതീഷ്, കാലടി സ്വദേശി രാഹുല്‍, സന്ദീപ്, ഗോകുല്‍, രാഹുല്‍ എന്നിവരാണ് ഇത് വരെ അറസ്റ്റിലായത്. ആകെ പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ഇനി ആറ് പേരാണ് പിടിയിലാകാനുള്ളത്. എറണാകുളം റൂറല്‍ എസ്.പി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിനിര്‍മിച്ച സെറ്റാണ് ബജ്‌റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കിയത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം അനുമതി കിട്ടിയാലുടന്‍ തുടങ്ങാനിരിക്കെയാണ് സംഭവം. എ

Exit mobile version