കത്തിക്കയറി ടൊവിനോയുടെ മിന്നല്‍ മുരളി; ‘ഹീറോ’യെ മാതൃകയാക്കി കുമരകത്ത് ഒരു മിന്നല്‍ മുരളി! പോലീസുകാരന്റെ വീട് തല്ലിത്തകര്‍ത്തു

കുമരകം: ടൊവിനോ നായകനായ പുതുചിത്രം മിന്നല്‍ മുരളി മികച്ച പ്രതികരണങ്ങളോടെ മുന്‍പോട്ടു പോകവെ കുമരകം നിവാസികള്‍ക്ക് തലവേദനയായി മറ്റൊരു മിന്നല്‍ മുരളി. ഇരയായത് ആകട്ടെ പോലീസ് ഉദ്യോഗസ്ഥന്റെ വീടും. പോലീസുകാരന്റെ വീട് തല്ലിത്തകര്‍ത്ത ശേഷം ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന് ചുവരിലെഴുതിയ ശേഷം കടന്നുകളയുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായത്.

‘ഇനി ഒരല്‍പ്പം ബോഡി ബില്‍ഡിംഗ്’ ജിമ്മില്‍ വ്യായാമം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി; വൈറലായി വീഡിയോ

വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും ശൗചാലയവും അടിച്ചുതകര്‍ക്കുകയും വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സാമൂഹ്യവിരുദ്ധനായി വലവിരിച്ചിരിക്കുകയാണ് പോലീസും. കുമരകം ചെപ്പന്നൂക്കരിയിലാണ് മിന്നല്‍ മുരളിക്ക് സമാനമായ ആക്രമണം നടന്നത്. എല്ലാ അക്രമങ്ങള്‍ക്കും ശേഷം തന്നെ തിരിച്ചറിയാനായി ഒടുവില്‍ ഭിത്തിയില്‍ എഴുതിയ ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന് എഴുതിവെയ്ക്കുകയായിരുന്നു.

കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും താമസിച്ചിരുന്ന വീടാണിത്. ആക്രമണത്തിനു ശേഷം കുടുംബം വെച്ചൂരാണ് താമസം. രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചിരുന്നു. കഴിഞ്ഞരാത്രി കുമരകം പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ കണ്ടെത്തി ഇവിടെനിന്നു ഓടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version