ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. കൊവിഡ് നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയ് (38) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം ഇന്ന് വൈകിട്ട് ലഭ്യമാകും. അബുദാബിയില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.

അതെസമയം സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു.പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഈ മാസം പതിനൊന്നിനാണ് ജോഷി അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്. കൊവിഡ് ലക്ഷണങ്ങളോടെ ഇദ്ദേഹത്തെ പതിനെട്ടാം തീയതി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് രോഗം മൂര്‍ച്ഛിച്ച ഇയാള്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.

ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി. ഇന്നലെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചിരുന്നു. തെലങ്കാനയിലേക്ക് പോകുകയായിരുന്ന അഞ്ജയ് എന്ന വ്യക്തിയാണ് മരിച്ചത്. ഇയാള്‍ ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു. തിരുവനന്തപുരത്തെ ചികിത്സയിലിരിക്കെയാണ് മരണം.

Exit mobile version