എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ; കണ്ണൂരിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ

കണ്ണൂര്‍: കണ്ണൂരിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലെ എല്ലാ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവിലെ കടകള്‍ തുറക്കരുതെന്നും കളക്ടര്‍ ഉത്തരവിടുകയും ചെയ്തു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ ചൊവ്വാഴ്ചയാണ് ആരംഭിക്കുന്നത്. പരീക്ഷ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിച്ചതോടെ പരീക്ഷകള്‍ പുനഃരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉറച്ച തീരുമാനം എടുക്കുകയായിരുന്നു. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version