‘അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ…. ഈ പണി പാറമടയില്‍ ചെയ്തിരുന്നെങ്കില്‍ നാല് കാശ് കയ്യില്‍ കിട്ടിയേനെ’; മിന്നല്‍ മുരളി സെറ്റ് തകര്‍ത്തതില്‍ നടന്‍ ഷറഫുദ്ദീന്‍

കൊച്ചി: കാലടിയിലെ മിന്നല്‍ മുരളി സിനിമയ്ക്കായി നിര്‍മിച്ച സെറ്റ് പൊളിച്ചവര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സെറ്റ് പൊളിച്ചവര്‍ക്കെതിരെ പ്രതിഷേധവുമായി നടന്‍ ഷറഫുദ്ദീന്‍.

‘അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ, ഈ പണി ചുള്ളിയിലോ മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ വൈകുന്നേരമാകുമ്പോള്‍ നാല് കാശ് കയ്യില്‍ കിട്ടിയേനെയെന്നാണ് ഷറഫുദ്ദീന്റെ പ്രതികരണം.

ആ കാശ് ഇക്കാലത്ത് ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേയെന്നും ഷറഫുദ്ദീന്‍ ചോദിക്കുന്നു.

മിന്നല്‍ മുരളിയിലെ നായകന്‍ ടൊവിനോയും അജുവര്‍ഗീസും നിവിന്‍ പോളിയുമുള്‍പ്പടെ നിരവധി പേര്‍ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു.

”അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ ..

ഈ പണി നിങ്ങൾക്ക് ചുള്ളിയിലോ , മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ ,അത് ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ , ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ?

നല്ല കഷ്ട്ടപെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ് !

ഈ സിനിമ യുടെ പ്രൊഡ്യൂസർ ശക്തയായ ഒരു സ്ത്രീയാണ് അവർ ഈ സിനിമ പൂർത്തിയാക്കും ! ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ✌🏻 നല്ല കഴിവുള്ള ഒരു അസ്സൽ ഡയറക്ടർ ആണ് .
അയാളും ഒരടി പുറകിലേക്ക് പോകില്ല പിന്നെ നിങ്ങൾ എന്തിനാണ് കഷ്ട്ടപെട്ടത് ??
എല്ലാവരും നിങ്ങളെ വിഡ്ഢികൾ എന്നും വിളിക്കുന്നു !
വേറെയും വിളിക്കുന്നുണ്ട് അത് ഞാൻ പറയുന്നില്ല ☹️

നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയിൽ

ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു

ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാൻ
ഞാൻ പ്രാർത്ഥിക്കാം
🤬🤬🤬🤬

മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം ✌🏻”

Exit mobile version