മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 4152 പേര്‍ക്കെതിരെ കേസ് എടുത്തു; ക്വാറന്റൈന്‍ ലംഘിച്ചതിന് 53 പേര്‍ക്കെതിരെയും കേസ്

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 4152 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. ക്വാറന്റൈന്‍ ലംഘിച്ചതിന് 53 കേസുകളും രജിസ്റ്റര്‍ ചെയ്തു. ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് 700 പേര്‍ക്കെതിരെ കേസെടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 783 പേരാണ് ഇന്ന് അറസ്റ്റിലായത്. 287 വാഹനങ്ങളും പിടിച്ചെടുത്തു.

ലോക്ക് ഡൗണ്‍ ലംഘിച്ച യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 11, 8, 4
തിരുവനന്തപുരം റൂറല്‍ – 118, 117, 62
കൊല്ലം സിറ്റി – 38, 39, 15
കൊല്ലം റൂറല്‍ – 77, 77, 38
പത്തനംതിട്ട – 17, 17, 8
ആലപ്പുഴ- 29, 68, 6
കോട്ടയം – 19, 21, 1
ഇടുക്കി – 84, 111, 5
എറണാകുളം സിറ്റി – 38, 46, 12
എറണാകുളം റൂറല്‍ – 34, 45, 11
തൃശൂര്‍ സിറ്റി – 36, 53, 17
തൃശൂര്‍ റൂറല്‍ – 40, 48, 18
പാലക്കാട് – 35, 48, 29
മലപ്പുറം – 33, 43, 16
കോഴിക്കോട് സിറ്റി – 23, 23, 20
കോഴിക്കോട് റൂറല്‍ – 15, 11, 0
വയനാട് – 45, 3, 25
കണ്ണൂര്‍ – 4, 4, 0
കാസര്‍ഗോഡ് – 4, 1, 0

Exit mobile version