സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ക്വാറന്റൈന്‍ ലംഘനവും മാസ്‌ക് ധരിക്കാത്ത സംഭവങ്ങളും തുടരുന്നു; മാസ്‌ക് ധരിക്കാത്തതിന് 5479 പേര്‍ക്കെതിരെയും ക്വാറന്റൈന്‍ ലംഘിച്ചതിന് 4 പേര്‍ക്കെതിരെയും ഇന്ന് കേസ് എടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ക്വാറന്റൈന്‍ ലംഘനവും മാസ്‌ക് ധരിക്കാത്ത സംഭവങ്ങളും തുടരുന്നു. മാസ്‌ക് ധരിക്കാത്ത 5479 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 4 കേസുകളും രജിസ്റ്റര്‍ ചെയ്തു.

സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രണ്ട് ദിവസമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് സമ്പര്‍ക്കരോഗികളുടെ എണ്ണം 200 ന് മുകളിലാണ്. ഇന്ന് 206 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. സമ്പര്‍ക്കം മൂലം കൊവിഡ് സ്ഥിരീകരിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ലംഘനം പതിവാകുന്നത്.

അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 892 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 86, 33, 47
തിരുവനന്തപുരം റൂറല്‍ – 163, 160, 44
കൊല്ലം സിറ്റി – 35, 33, 8
കൊല്ലം റൂറല്‍ – 38, 41, 35
പത്തനംതിട്ട – 14, 13, 1
ആലപ്പുഴ- 85, 76, 16
കോട്ടയം – 10, 10, 0
ഇടുക്കി – 54, 22, 1
എറണാകുളം സിറ്റി – 100, 97, 9
എറണാകുളം റൂറല്‍ – 69, 44, 22
തൃശൂര്‍ സിറ്റി – 26, 34, 14
തൃശൂര്‍ റൂറല്‍ – 47, 85, 12
പാലക്കാട് – 42, 97, 5
മലപ്പുറം – 18, 22, 1
കോഴിക്കോട് സിറ്റി – 52, 57, 39
കോഴിക്കോട് റൂറല്‍ – 17, 1, 5
വയനാട് – 18, 3, 10
കണ്ണൂര്‍ – 6, 0, 0
കാസര്‍ഗോഡ് – 12, 31, 5

Exit mobile version