12കാരിക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്തു; താമരശ്ശേരിയില്‍ അധ്യാപിക ലീലാമണി റിമാന്റില്‍

കോഴിക്കോട്: 12 വയസുകാരിക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത അധ്യാപികയെ റിമാന്റ് ചെയ്തു. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി(35)യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വീടിന് സമീപത്തെ കളിസ്ഥലത്ത് എത്തിയ വിദ്യാര്‍ത്ഥിനിയെ മാറ്റി നിര്‍ത്തിയാണ് അശ്ലീല ദൃശ്യങ്ങള്‍ ഫോണിലൂടെ കാണിച്ച് കൊടുത്തത്. സംഭവത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലീലാമണിയെ അറസ്റ്റ് ചെയ്തത്.

പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ അന്വേഷണത്തിന് ശേഷം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോക്സോ വകുപ്പ് ചുമത്തി ലീലാമണിയെ അറസ്റ്റ് ചെയ്തത്.

സ്വകാര്യ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായ ലീലാമണി പന്ത്രണ്ടുകാരിയുടെ മാതാവിനോട് അശ്ലീല രീതിയില്‍ പെരുമാറിയിരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേയ്ക്ക് അയ്ക്കുകയും ചെയ്തു.

Exit mobile version