മദ്യവില്പ്പനയ്ക്കുള്ള ആപ്പ് തയ്യാറാക്കാനുള്ള ഓട്ടം സര്‍ക്കാരിന് ആപ്പാവുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല; കെ മുളീധരന്‍

കോഴിക്കോട്: മദ്യവില്പ്പനയ്ക്കുള്ള ആപ്പ് തയ്യാറാക്കാനുള്ള ഓട്ടം സര്‍ക്കാരിന് ആപ്പാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. മദ്യവില്‍പ്പനയ്ക്കുള്ള ആപ്പ് തയ്യാറാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കൊറോണയെ പ്രതിരോധിക്കാനുള്ള ഓട്ടത്തേക്കാള്‍ വേഗതയിലാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ബീവറേജസില്‍ കൂടി മദ്യം വില്ക്കുന്നതിന് ഒപ്പം ബാറുകളില്‍ കൂടിയും മദ്യം വിറ്റാല്‍ രോഗവ്യാപനത്തിന് ഒപ്പം മദ്യവ്യാപനവും എന്ന അവസ്ഥയുണ്ടാവുമെന്നും ഇത് തങ്ങള്‍ക്ക് തിരിച്ചടിയാവുമോ എന്ന ഭയം സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കുള്ളില്‍ തന്നെ സംശയമുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.

കൊറോണ കേസുകളുടെ എണ്ണം കൂടിവരുന്ന ഈ സാഹചര്യത്തില്‍ എസ്എസ്എല്‍സി/ഹയര്‍സെക്കന്ററി പരീക്ഷകള്‍ നടത്താനുള്ള നീക്കം ശരിയല്ലെന്നും തിടുക്കത്തില്‍ പരീക്ഷ നടത്താനുള്ള നീക്കം കുട്ടികളെ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളി വിടുമെന്നും മുരളീധരന്‍ പറഞ്ഞു.

പലയിടങ്ങളും പെട്ടെന്ന് കണ്ടൈന്മെന്റ് സോണ്‍ ആവുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ പരീക്ഷാ സെന്റര്‍ പെട്ടെന്ന് മാറ്റേണ്ട അവസ്ഥയുണ്ടാകും. ചിലര്‍ക്ക് പരീക്ഷയെഴുതാന്‍ പറ്റാതാവും. ഇത് കുട്ടികളെ വലിയ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടുമെന്നും കുറച്ച് സമയം കൂടി കഴിഞ്ഞ് പരീക്ഷ നടത്താനുള്ള മാനുഷിക പരിഗണന സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version