മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 4047 പേര്‍ക്കെതിരെ കേസ് എടുത്തു; ക്വാറന്റൈന്‍ ലംഘിച്ചതിന് 100 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു

കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 4047 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. ക്വാറന്റൈന്‍ ലംഘിച്ചതിന് 100 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് അറിയിച്ചു. ലോക്ക് ഡോണ്‍ യാത്ര നിരോധനം ലംഘിച്ചു യാത്ര ചെയ്ത 835 പേര്‍ക്കെതിരെയും കേസെടുത്തു. 947 പേരാണ് ഇന്ന് അറസ്റ്റിലായത്. 258 വാഹനങ്ങളും പിടിച്ചെടുത്തു.

ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്ക്. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 21, 6, 2
തിരുവനന്തപുരം റൂറല്‍ – 131, 120, 53
കൊല്ലം സിറ്റി – 41, 44, 18
കൊല്ലം റൂറല്‍ – 105, 198, 53
പത്തനംതിട്ട – 17, 19, 10
ആലപ്പുഴ- 27, 62, 5
കോട്ടയം – 38, 70, 1
ഇടുക്കി – 61, 45, 14
എറണാകുളം സിറ്റി – 119, 72, 11
എറണാകുളം റൂറല്‍ – 71, 83, 19
തൃശൂര്‍ സിറ്റി – 33, 53, 21
തൃശൂര്‍ റൂറല്‍ – 15, 48, 7
പാലക്കാട് – 35, 66, 19
മലപ്പുറം – 21, 27, 12
കോഴിക്കോട് സിറ്റി – 13, 13, 4
കോഴിക്കോട് റൂറല്‍ – 44, 4, 0
വയനാട് – 29, 0, 7
കണ്ണൂര്‍ – 8, 8, 2
കാസര്‍ഗോഡ് – 6, 9, 0

Exit mobile version