സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കും; സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസിന്റെ സമയക്രമം തീരുമാനിച്ചു. രാവിലെ 7.30 മുതല്‍ 10.30 വരെയും വൈകുന്നേരം നാലു മുതല്‍ ഏഴ് വരെയുമാണ് സര്‍വീസ് നടത്തുക. മറ്റു സമയങ്ങളില്‍ തിരക്ക് ഒഴിവാക്കാണ് ഇത്തരമൊരു നടപടി.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച നിരക്കുമായാണ് സര്‍വീസ് പുനരാരംഭിക്കുക. മിനിമം ചാര്‍ജ് 12 രൂപയായിരിക്കും.ഒരു ജില്ലയില്‍ 25,000 കിലോമീറ്റര്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

യാത്രക്കാരുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. 23 മുതല്‍ 27വരെ യാത്രക്കാരെ മാത്രമേ ഒരു ബസില്‍ കയറ്റു. മാസ്‌കും നിര്‍ബന്ധമാണ്. തിരുവനന്തപുരം ജില്ലയില്‍ 350 ഷെഡ്യൂളുകള്‍ മാത്രമേ ഓടിക്കുള്ളു.

ജില്ലയ്ക്ക് അകത്ത് മാത്രം ബസ് സര്‍വീസ് നടത്താനാണ് അനുവാദം. ടിക്കറ്റ് നിരക്കും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് നിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിച്ചിട്ടും ഒരുദിവസം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Exit mobile version