സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേവസ്വം ബോർഡ് 3000 ഏക്കറിൽ കൃഷിയിറക്കുന്നു; തീറ്റപ്പുല്ലും വാഴയും മരച്ചീനിയും ഉൾപ്പടെ കൃഷി ചെയ്യും

തിരുവനന്തപുരം: ലോക്ക്ഡൗൺ കാരണം ആരാധനാലയങ്ങൾ അടച്ചിട്ടതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ തിരുവിതാകൂർ ദേവസ്വം ബോർഡ് 3000 ഏക്കർ ഭൂമിയിൽ കൃഷി ചെയ്യുന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ദേവഹരിതം പദ്ധതിയിലൂടെ ഭൂമിയ്ക്ക് അനുയോജ്യമായ വിള കൃഷി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ബോർഡ് വക തരിശു ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ബോർഡ് വക ഭൂമിയിലാണ് കൃഷ ഇറക്കുക.

ഓരോ ഭൂപ്രദേശത്തിനും അനുയോജ്യമായ കൃഷിയായിരിക്കും ഇറക്കുക. തെങ്ങ്, നെല്ല്, വാഴ, പഴവർഗങ്ങൾ, മരച്ചീനി, തീറ്റപ്പുല്ല്, പച്ചക്കറി, ഔഷധ സസ്യങ്ങൾ, പൂച്ചെടികൾ എന്നിവയാണ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത്. കാലവർഷത്തിന് മുമ്പ് കൃഷി ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Exit mobile version