ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്തുനിന്ന് ഭക്തര്‍ക്ക് തൊഴാന്‍ അവസരം: പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് കളക്ടര്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്തുനിന്ന് തൊഴാന്‍ ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്ന് പറഞ്ഞ് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കി
ജില്ലാ കളക്ടര്‍ എസ് ഷാനവാസ്. കോവിഡ് കാലത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അതേ പോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പുറത്തുനിന്ന് തൊഴാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ച നടന്നതല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നടപ്പിലാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് കളക്ടര്‍ അറിയിച്ചത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്ത് നടപ്പുരയില്‍നിന്ന് തൊഴാന്‍ അനുവാദമില്ല. നാല് നടപ്പുരകളുടെയും കവാടങ്ങള്‍ അടച്ചിട്ട് പോലീസ് കാവലിലാണ്. ഇത് തുടരുമെന്നും കളക്ടര്‍ അറിയിച്ചു.

Exit mobile version